ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ എംബിഎസ് പങ്കെടുക്കും

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജൂണ്‍ 14-ന് തലസ്ഥാനമായ മോസ്‌കോയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുക.
മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ് ഡയറക്ടര്‍ ബദര്‍ അല്‍ അസ്‌കറാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും സൗദിയും തമ്മിലാണ്. ഈ മത്സരം വീക്ഷിക്കാനും അദ്ദേഹമുണ്ടാകും. മോസ്‌കോയിലെ ലുസ്‌നിസ്‌കി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
https://www.facebook.com/Malayalivartha



























