യെമൻ പൗരനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന് താല്‍ക്കാലികാശ്വാസം; യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലേക്ക് മാറ്റി

യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിനെ തലസ്ഥാനമായ സനയിലെ ജയിലിലേക്ക് മാറ്റി. ഹൂതികളുടെ ശക്തികേന്ദ്രമായ അൽബൈയ്ദയിലെ ജയിലിൽ കഴിയുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ഇതുവരെ. കേന്ദ്ര, സംസ്ഥാന സർക്കാരുകളും സന്നദ്ധപ്രവർത്തകരും ഇടപെട്ടതിനെ തുടർന്നാണ് നിമിഷയെ സനയിലേക്ക് മാറ്റാനായത്. സനയിലേക്ക് മാറ്റിയതോടെ നിമിഷയ്ക്ക് നിയമസഹായത്തിനും വഴി തുറക്കുകയാണ്. നിമിഷയ്ക്കായി ഇന്ത്യൻ എംബസി അഭിഭാഷകനെ ഏർപ്പാടാക്കിയിട്ടുണ്ട്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ലാണ് തലാലിന്റെ സഹായം നിമിഷ തേടിയത്. എന്നാൽ, താൻ ഭാര്യയാണെന്നു തലാൽ പലരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കുകയും ചെയ്തു. ക്ലിനിക്കിൽ നിന്ന് ലഭിച്ച വരുമാനം മുഴുവൻ സ്വന്തമാക്കി. നിമിഷയുടെ സ്വർണാഭരണങ്ങളും തട്ടിയെടുത്തു. പാസ്പോർട്ട് പിടിച്ചുവച്ച ശേഷം നിമിഷയെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്തു. മറ്റു വഴികളില്ലാതെ വന്നപ്പോൾ നിമിഷ ഇയാളെ കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്. യെമനില്‍ നഴ്‌സായിരുന്നു നിമിഷ. ഇവിടെ ജോലി ചെയ്യുകയായിരുന്ന യെമനി പൗരനുമായി നിമിഷ അടുക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
തനിക്ക് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് നിമിഷ എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാം, എന്നെ സഹായിക്കണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. തുടർന്നാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെട്ടത്.
https://www.facebook.com/Malayalivartha



























