സൗദി അറേബ്യയില്‍ ജൂണ്‍ 15 മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

സൗദി അറേബ്യയില്‍ ചൂടുകൂടുന്നതിനാല്‍ ജൂണ്‍ 15 മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരും. അതിനിടെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ചൂട് 47 ഡിഗ്രിയായി ഉയര്‍ന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണക്കാറ്റും വീശുന്നുണ്ട്. തലസ്ഥാനമായ റിയാദില്‍ ചൂടിന്റെ കാഠിന്യം കൂടിവരുകയാണ്. വെള്ളിയാഴ്ച 47 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്. വരുംദിവസങ്ങളില്‍ ഇത് 50 ഡിഗ്രിയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ദമാം പ്രവിശ്യയില്‍ ചൂട്കാറ്റ് ആഞ്ഞുവീശുന്നത് ജനജീവിതത്തെ ബാധിക്കുന്നുണ്ട്. മക്കയില്‍ 43 ഡിഗ്രിയും മദീനയില്‍ 42 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പുനല്‍കി. രാജ്യത്ത് താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമനിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























