നിപാ വൈറസ് കേരളത്തിന് തലവേദനയാകുന്നു; കേരളമൊഴികയുള്ള സംസ്ഥാനങ്ങളുടെ പഴം, പച്ചക്കറി ഇറക്കുമതി വിലക്ക് ഖത്തർ പിൻവലിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യയിലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് പഴം, പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഖത്തർ പിൻവലിച്ചു. ഇതോടെ വൈകാതെ തന്നെ മറ്റു സംസ്ഥാങ്ങളിൽ നിന്നും കുവൈത്ത് വിപണിയിലേക്ക് പഴം, പച്ചക്കറികള്‍ എത്തിത്തുടങ്ങും.
കേരളത്തില്‍ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്നതിനുള്ള വിലക്ക് തല്ക്കാലം തുടരും. ഭക്ഷ്യസുരക്ഷാ സമിതിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. നിപ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് കുവൈത്ത് മേയ് 31 മുതൽ വിലക്ക് ഏര്‍പ്പെടുത്തി വരികയായിരുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് അവിടെനിന്നുള്ള വിലക്ക് നീക്കിയത്. വൈറസ് ഭീതി പൂര്‍ണമായും മാറുന്ന മുറക്ക് കേരളത്തില്‍നിന്നുള്ള ഇറക്കുമതി വിലക്കും നീക്കും.
അതേസമയം കേരളത്തില്‍നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയം കുവൈത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്ന് പഴങ്ങളും പച്ചക്കറികളും കുവൈത്ത് വിമാനത്താവളത്തില്‍ എടുത്തുമാറ്റുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അവധിക്ക് നാട്ടില്‍പോയി തിരിച്ചുവന്ന നിരവധി പേര്‍ക്കാണ് ഇങ്ങനെ സാധനങ്ങള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടിവന്നത്. അതിനിടെ, നിപ വൈറസ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. വൈറസ് എത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഭക്ഷ്യവസ്തുക്കള്‍ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കണമെന്ന് രാജ്യ നിവാസികളോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























