റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച്ച നമസ്കാരത്തിനെത്തിയ വിശാസികൾക്കിടയിലേക്ക് മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

മക്കയിൽ നിസ്‌കാരത്തിനിടെ യുവാവ് ആത്മഹത്യ ചെയ്തു. വിശുദ്ധ മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍ നിന്നും യുവാവ് താഴേയ്ക്ക് ചാടുകയായിരുന്നു. പാക്ക് സ്വദേശിയായ മതാഫില്‍ കഅബയാണ് ജീവനൊടുക്കിയത്.
റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായതിനാല്‍ വലിയ തിരക്കിനിടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രി 9.20 ഓടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വിശ്വാസികള്‍ നമസ്‌കരിക്കുന്നതിനിടയിലേക്ക് ഹറം ശെരീഫിന്റെ നാലാമത്തെ നിലയില്‍ നി്ന്നും ഇയാള്‍ ചാടുകയായിരുന്നു.
സംഭവം നടന്നയുടനെ സുരക്ഷാ ജീവനക്കാര്‍ പ്രദേശം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ഇയാളുടെ മൃതദേഹം മാറ്റുകയും ചെയ്തു. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തുള്ള ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
ഇയാള്‍ സൗദിയില്‍ ജോലി ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























