സൗദിയിൽ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം പുരോഗമിക്കുന്നു; വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് അടുത്ത വ്യാഴാഴ്ച വരെ ലൈസന്‍സ് നൽകും

ജിദ്ദ: വിദേശത്ത് നിന്നും ഇഷ്യൂ ചെയ്ത ഡ്രൈംവിഗ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്ന നടപടികള്‍ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. അടുത്ത വ്യാഴാഴ്ച വരെയാണ് വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് നല്‍കുക എന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു.
അംഗീകിച്ച വിദേശ ലൈസന്‍സ് ഉള്ളവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാലാണ് സൗദി ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച ഓഫീസുകള്‍ വഴി വനിതകള്‍ക്ക് നൂറു കണക്കിന് ലൈസന്‍സ് വിതരണം ചെയ്യുന്ന വീഡിയോ ട്രാഫിക് വിഭാഗം ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റിയാദിലെ നൂറ യൂണിവേഴ്‌സിറ്റി, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, കിഴക്കന്‍ പ്രവിശ്യയിലെ ദമാം ഇമാം അബ്ദുല്‍ റഹ്മാന്‍ യൂണിവേഴ്‌സിറ്റി, തബൂക്ക് യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് കീഴിലുള്ള ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളില്‍ നിന്നുള്ള ലൈസന്‍സ് വിതരണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയി ചിത്രീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























