സലാലയിലേക്കുള്ള പ്രതിവാര സർവ്വീസുകൾ വര്‍ധിപ്പിക്കും; പ്രഖ്യാപനവുമായി ഒമാന്‍ എയര്‍

മസ്കത്ത്: ഖരീഫ് സീസണ് മുന്‍നിര്‍ത്തി സലാലയിലേക്കുള്ള പ്രതിവാര സർവ്വീസുകൾ വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. നിലവില്‍ 56 പ്രതിവാര സര്‍വിസുകളാണ് ഉള്ളത്. ഇത് ജൂലൈ ഒന്നുമുതല്‍ 91 ആയാണ് വര്‍ധിപ്പിക്കുക. സെപ്റ്റംബര്‍ 15 വരെയാണ് അധിക സര്‍വിസുകള്‍ ഉണ്ടാവുക. ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ചില ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ട്.
വര്‍ധിച്ച ആവശ്യം മുന്‍നിര്‍ത്തിയാണ് നിരക്കുകളിലെ ഇൗ വര്‍ധന. ജൂണ്‍ 12ന് മസ്കത്തില്‍നിന്നും ജൂണ്‍ 19ന് സലാലയില്‍നിന്ന് തിരിച്ചുമുള്ള ടിക്കറ്റുകള്‍ 61.9 റിയാലിന് ലഭ്യമാണ്. സലാലയിലേക്കുള്ള യാത്ര ജൂണ്‍ 13 ന് രാവിലെ ഒൻപത് മണിവരെയുള്ള സര്‍വിസുകളിലേക്ക് ആക്കിയാലും ഇൗ നിരക്ക് ലഭ്യമാണ്. 13ന് വൈകീട്ട് ഏഴിന് ശേഷം മസ്കത്തില്‍നിന്ന് പുറപ്പെടുകയും 19ന് തിരിച്ചു വരുകയും ചെയ്യുന്ന സര്‍വിസുകളുടെ ടിക്കറ്റ് 66.900 റിയാലിനാണ് വിറ്റുപോയത്.
https://www.facebook.com/Malayalivartha



























