ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്നി അന്തരിച്ചു

മനാമ : ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്നി ഷെയ്ഖ ഹാല ബിന്‍ത് ദാജി അല്‍ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു അന്ത്യം. ശൈഖ് ഇൗസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും മാതാവാണ് ഷെയ്ഖ ഹാല ബിന്‍ത് ദാജി അല്‍ ഖലീഫ.
2003ല്‍ ബാലപീഡനത്തിനെതിരെ പരിപാടി സംഘടിപ്പിച്ച് ഷെയ്ഖ ഹാല ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.യുഎഇ ഭരണാധികാരികള്‍ ഷെയ്ഖ ഹാല യുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. റോയൽ കോർട്ട് വാർത്തകുറിപ്പിലാണ് മരണവിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha



























