സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ഇരട്ട മിസൈല്‍ ആക്രമണം; ലക്ഷ്യത്തിലെത്തും മുൻപേ തകർത്തെറിഞ്ഞ് സൗദി സൈന്യം

സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികളുടെ ഇരട്ട മിസൈല്‍ ആക്രമണം. നജ്റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുൻപേ നിലം പതിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഹൂത്തികള്‍ രണ്ട് മിസൈലുകള്‍ അയച്ചത്. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നജ്റാന്‍ ലക്ഷ്യമിട്ട് പറന്ന മിസൈലുകള്‍ സൗദി സൈന്യം തകര്‍ത്തു. സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് വിവരങ്ങള്‍ അറിയിച്ചത്.
വിക്ഷേപിച്ച മിസൈലുകളില്‍ ഒന്ന് യെമനില്‍ ഉള്‍പ്പെടുന്ന സആദ പ്രവിശ്യയില്‍ തന്നെ പതിച്ചു. രണ്ടാമത്തേത് ജനവാസമില്ലാത്ത മരുഭൂമിയിലും. നജ്‌റാനിലെ ജനവാസ പ്രദേശങ്ങളായിരുന്നു ലക്ഷ്യം. വൈകിട്ട് 6.45 ന് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേനയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഹൂത്തികള്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണ ശ്രമം നടത്തുന്നത് ഇറാന്‍ നല്‍കുന്ന പിന്തുണക്ക് തെളിവാണെന്ന് സഖ്യസേനാ വക്താവ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























