വേനൽ കടുത്തതോടെ തീ പിടിത്തങ്ങളും പതിവ്; മസ്കത്തിൽ വെയർഹൗസ് കത്തി നശിച്ചു

മസ്കത്ത്: ഇബ്രിയിൽ കമ്പനിയുടെ വെയർഹൗസിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
സംഭവത്തിൽ എത്ര രൂപയുടെ നാശനഷ്ടമുണ്ടായി എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. വേനൽ കടുത്തതോടെ തീപിടിത്തങ്ങളും പതിവായിരിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളിലായി മൂന്നു തീപിടിത്തങ്ങളാണ് ഉണ്ടായത്.

സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിൽ തൊഴിലാളികളുടെ താമസ സ്ഥലത്തിന് ശനിയാഴ്ച തീപിടിച്ചു. ആർക്കും പരിക്കില്ലാതെ തീയണച്ചു. വെള്ളിയാഴ്ച ബുറൈമിയിൽ ട്രക്കിന്റെ ട്രെയിലർ ഭാഗത്തിന് തീപിടിച്ചിരുന്നു. ബുറൈമിയിൽ തന്നെ തൊഴിലാളികളുടെ താമസ സ്ഥലത്തും വെള്ളിയാഴ്ച തീപിടിത്തമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























