ദുബായ് വിസ്മയങ്ങൾക്ക് ഒരതിഥി കൂടി; പാം ജുമേറയിൽ പുതിയ ‘ഡാൻസിങ് ഫൗണ്ടൻ’

ദുബായ്: ദുബായിൽ വിദേശികൾക്കും സ്വദേശികൾക്കും ആസ്വദിക്കാനായി മറ്റൊരു ‘ഡാൻസിങ് ഫൗണ്ടൻ’ കൂടി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദുബായിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ പാം ജുമേറയിലാണ് പുതിയ ജലധാര നൃത്തമാടാൻ ഒരുങ്ങുന്നത്. ഇതിനായി 6.6 കോടി ദിർഹത്തിന്റെ കരാർ ഒപ്പുവെച്ചതായി കെട്ടിട നിർമ്മാതാക്കളായ നഖീൽ അറിയിച്ചു.
പാമിന്റെ തീരത്ത് അറ്റ്‌ലാന്റിസ് ഹോട്ടലിന് എതിർവശത്ത് വരുന്ന പുതിയ ‘ദി പോയിന്റ്’ എന്ന വാട്ടർ ഫ്രണ്ട് പദ്ധതിയുടെ ഭാഗമായാണ് 12,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ജലധാര ഒരുങ്ങുന്നത്. ചൈനയിലെ ബെയ്ജിങ് വാട്ടർ കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.
എഴുപതിലധികം ഭക്ഷണശാലകളും കടകളും വിനോദോപാധികളുമായാണ് ദി പോയിന്റ് തയ്യാറാകുന്നത്. കൂടാതെ കുട്ടികൾക്കുള്ള കളിസ്ഥലം, സൂപ്പർമാർക്കറ്റ്, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
https://www.facebook.com/Malayalivartha



























