ഭർത്താവിന്റെ മുപ്പത് വർഷത്തെ സമ്പാദ്യത്തിൽ മിച്ചംപിടിച്ച പണം കൊണ്ട് സൗദിയിൽ മുസ്ലിം പള്ളി നിര്‍മ്മിച്ച് യുവതി

റിയാദ്: തന്റെ പ്രിയ പത്നി മുംന്താസിന്റെ ഓർമ്മയ്ക്കായി ഷാജഹാൻ താജ്മഹൽ പണിയിച്ചു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്നങ്ങളും വെണ്ണക്കല്ലും കൊണ്ട് നിർമ്മിച്ച ഒരു സുന്ദര കൊട്ടാരം. കോടിക്കണക്കിന് രൂപയുടെ മൂല്യമില്ലെങ്കിൽ പോലും സൗദിയിൽ ഭർത്താവിന്റെ 30 വര്‍ഷത്തെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് യുവതി ഒരു മുസ്ലിം പള്ളി പണിഞ്ഞു.
മകന്‍ ഇട്ട ട്വീറ്റിലൂടെയാണ് സംഭവം വാര്‍ത്തയായത്. ട്വീറ്റ് മണിക്കൂറുകള്‍ കൊണ്ട് വൈറലായി. ഇവരെ സഹായിക്കാനായി നിരവധി പേര്‍ രംഗത്തെത്തി.
മകന്‍ ട്വീറ്റില്‍ കുറിച്ചതിങ്ങനെ...
" മരിച്ചുപോയ അച്ഛന്റെ പേരില്‍ പള്ളി പണിയുകയാണ് അമ്മ. മുപ്പത് വര്‍ഷത്തെ സമ്പാദ്യമാണ് ഇതിനായി അമ്മ ചിലവാക്കുന്നത്. അച്ഛന്റെ ശമ്പളത്തിൽ നിന്ന് ഒരു റിയാല്‍ വീതം അമ്മ ഇതിനായി മാറ്റിവച്ചിരുന്നു. മരിച്ചുപോയ അച്ഛന് ഇതിലും വലിയൊരു അഭിമാനം മറ്റൊന്നും കാണില്ല. "
https://www.facebook.com/Malayalivartha



























