റഷ്യൻ ലോകകപ്പ് ഖത്തറിൽ ഒരുക്കുന്നു; പുത്തൻ സജ്ജീകരങ്ങങ്ങൾ 2022 ലോകകപ്പിന്റെ പ്രധാന വേദിയിൽ

ദോഹ: റഷ്യയിൽ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വലിയ സ്ക്രീനിൽ വീക്ഷിക്കുന്നതിനായി ആസ്പയർ സോൺ ഫൗണ്ടേഷൻ ഫാൻ സോൺ ഒരുക്കുന്നു. 2022 ഖത്തർ ലോകകപ്പിന്റെ പ്രധാന വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫാൻ സോൺ സ്ഥാപിക്കുന്നത്.
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്ത് തയ്യാറാക്കുന്ന ഏറ്റവും വലിയ ഫാൻ സോണായിരിക്കും ഖലീഫ സ്റ്റേഡിയത്തിലേതെന്ന് ആസ്പയർ സോൺ ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. ആയിരത്തിലധികം ആളുകൾക്ക് ഒരുമിച്ചിരുന്ന് ഇഷ്ട ടീമുകളുടെ മത്സരങ്ങൾ കാണുന്നതിനുള്ള സൗകര്യമാണ് പ്രധാനമായും സ്റ്റേഡിയത്തിലൊരുക്കുന്നത്.
സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഏറ്റവും പുതിയ ശീതീകരണ സംവിധാനവും മത്സരം കാണാനെത്തുന്നവർക്കായി പ്രവർത്തിപ്പിക്കും. കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലവും ഭക്ഷ്യ–പാനീയ ഔട്ട്ലെറ്റുകളും ഫാൻ സോണിലുണ്ടാകും. കൂറ്റൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനെത്തുന്നവർക്കായി വിശാലമായ പാർക്കിംഗും പ്രദേശത്ത് ആസ്പയർ സോൺ ഫൗണ്ടേഷൻ തയ്യാറാക്കുന്നുണ്ട്.
എന്നാൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പ്രത്യേക പാസ് മൂലമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആസ്പയർ സോൺ ഫൗണ്ടേഷന്റെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിടും.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha



























