അതിർത്തികൾ ഭേദിച്ച് ഒരു നോമ്പ്തുറ സംഗമം; സ്വന്തം വീട്ടിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇടം നൽകി മലയാളി മാതൃകയാകുന്നു

റിഗ്ഗഇ: റമദാൻ മാസം മുഴുവന്‍ തന്റെ വീട്ടില്‍ സ്വദേശിയുടെ സാമ്പത്തിക സഹായത്തോടെ ഇഫ്താര്‍ സംഘടിപ്പിക്കുകയാണ് ഒരു മലയാളി. സാമൂഹിക പ്രവര്ത്തകൻ കൂടിയായ സലീം കൊമ്മേരിയുടെ റിഗ്ഗഇയിലെ വീട്ടിൽ ദിവസവും 50 മുതൽ 60 വരെ സാധാരണക്കാരായ തൊഴിലാളികൾ നോമ്പുതുറക്കാനെത്തുന്നു.
ഇവരിൽ ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളുമുണ്ട്. ആറു വർഷമായി ഇൗ പതിവ് തുടങ്ങിയിട്ട്. സ്വദേശിയായ റിട്ട. ജഡ്ജി 30 പേര്‍ക്കുള്ള ഭക്ഷണം നൽകുകയായിരുന്നു. ഹോട്ടലില്‍നിന്നുള്ള അറബി ഭക്ഷണമായിരുന്നു തുടക്കത്തിൽ. പിന്നീട് കുവൈത്തി നല്കുന്ന 30 ദീനാര്‍ ഉപയോഗിച്ച് തന്റെ ഫ്ലാറ്റില്‍ തന്നെ ഭക്ഷണം ഉണ്ടാക്കി നല്കുന്ന രീതിയിലേക്ക് മാറി.
മംഗഫ്, മെഹ്ബൂല, അബൂ ഹലീഫ എന്നിവിടങ്ങളില്‍നിന്നും ആളുകള്‍ നോമ്പുതുറക്കാൻ ഇവിടെ എത്തുന്നുണ്ട്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ മാഗ്നറ്റിന്റെ വൈസ് പ്രസിഡന്റാണ് സലീം കൊമ്മേരി.
https://www.facebook.com/Malayalivartha



























