യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖല; ഈദ് അവധി ശവ്വാല്‍ ഒന്ന് മുതല്‍

അബുദാബി: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ യു.എ.ഇയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
വെള്ളിയാഴ്ചയായിരിക്കും ഈദ് എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഞായറാഴ്ച വരെ ബാങ്കുകള്‍ അവധിയായിരിക്കും. തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. പക്ഷേ, ശനിയാഴ്ചയാണ് ഈദ് ആരംഭിക്കുന്നതെങ്കില്‍, മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കുകള്‍ ചൊവ്വാഴ്ച മാത്രമേ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ.
തുടര്‍ച്ചായി അവധിയായതിനാല്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























