മനാമയിലെ സ്വകാര്യ ലേബര്‍ ക്യാമ്പിൽ ശമ്പളം പോലും കിട്ടാതെ തൊഴിലാളികൾ; ദുരിതജീവിതം കോടതിയെ അറിയിക്കാൻ ഒടുവിൽ അവർ റോഡിലേക്കിറങ്ങി

മനാമ: ബഹ്‌റൈനിലെ ടുബ്ലിയിലെ ഒരു സ്വകാര്യ ലേബര്‍ ക്യാമ്പിൽ മാസങ്ങളോളം ശമ്പളം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ ഒരുമിച്ച് റോഡിലിറങ്ങി. തങ്ങളുടെ അവസ്ഥ ലേബർ കോടതിയെ അറിയിക്കാൻ ഇറങ്ങിയ തൊഴിലാളികള്‍ വഴി തെറ്റി ചെന്നുപെട്ടത് അമേരിക്കന്‍ മിഷന്‍ ആശുപത്രിക്ക് അടുത്തുള്ള റോഡില്‍.
ഇന്ത്യന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ പോലീസ് എത്തി തൊഴിലാളികളുടെ മാര്‍ച്ച് തടയുകയും കാര്യങ്ങള്‍ അറിഞ്ഞശേഷം, വാഹനങ്ങളില്‍ ലേബര്‍ ഉദ്യോഗസ്ഥരുടെ അടുത്തും തുടര്‍ന്ന് ക്യാമ്പിൽ എത്തിക്കുകയും ചെയ്തു. ക്യാമ്പിൽ വെള്ളം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് ലേബര്‍ അധികൃതരും വിവിധ എംബസി ഉദ്യോഗസ്ഥരും ക്യാമ്പ് സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha



























