ഈദുൽ ഫിത്വർ; യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയം രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഷവ്വാല്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവധി.
പൊതു മേഖലയില്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 15 മുതല്‍ 17 വരെ മൂന്ന് ദിവസത്തെ അവധിയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























