യൂവാക്കൾക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ തുറന്നിട്ട് ബഹ്റൈൻ; ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ബഹ്റൈൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഉടൻ

മനാമ : ബഹ്റൈൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് വരുന്നതോടുകൂടി 10,000 ജോലി ഒഴിവുകൾ വരുമെന്ന് വ്യവസായ-ധനകാര്യ മന്ത്രി സയ്ദ് ബിൻ റാഷിദ് അൽ സയനി പറഞ്ഞു. രാജ്യത്തെയും വിദേശത്തേയുമായി ആകെ നിക്ഷേപം 2 ബില്യൺ യു.എസ് ഡോളർ കവിഞ്ഞതായും മന്ത്രി പറഞ്ഞു.
സൗദി അറേബ്യ, കാനഡ, യു.എസ്.എ, ജർമനി, സൗത്ത് കൊറിയ, ഇന്ത്യ തുടങ്ങിയ 29 രാജ്യങ്ങളിൽ നിന്നായി 118 കമ്പനികളാണ് പാർക്കിൽ പങ്കാളികളാവുക.
രാജ്യത്തിന്റെ വികസനത്തിന്റെ നാഴിക കല്ലായി മാറുന്ന ഇൻറർനാഷണൽ പാർക്കൊരു അർദ്ധ സർക്കാർ സ്ഥാപനമായാണ് പ്രവർത്തിക്കുക. 87 ശതമാനം സ്ഥലവും ഇതിനോടകം നിക്ഷേപകർ സ്വന്തമാക്കിയും കഴിഞ്ഞു.
https://www.facebook.com/Malayalivartha



























