പെരുന്നാൾ ഓഫറുമായി ജെറ്റ് എയര്‍വേയ്സ്; ഇക്കോണമി, പ്രിമീയം വിഭാഗങ്ങളില്‍ ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം 17 വരെ ഇക്കോണമി, പ്രിമീയം വിഭാഗങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് എട്ടു ശതമാനം നിരക്കിളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.
ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ദോഹയില്‍നിന്ന് ആരംഭിക്കുന്ന ജെറ്റിന്റെ 45 സര്‍വീസുകളിലും ഒരു ഭാഗത്തേക്കു മാത്രമായോ ഇരുഭാഗത്തേക്കുമോ വെബ്സൈറ്റ്, മുഖേനയോ, മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഈ ഇളവ് ബാധകമാകുക. ജൂലൈ 20 മുതല്‍ 2019 മേയ് 31 വരേക്കുള്ള യാത്രാ ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ എടുക്കാനാവുക.
https://www.facebook.com/Malayalivartha



























