യമനിൽ സഖ്യസേനയുടെ പോരാട്ടത്തിനിടയില്‍ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ മലയാളിയും ;യു.എ.ഇ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ച് അല്‍ജസീറ

മിഡിൽ ഈസ്റ്റ്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയില്‍ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ നാവിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ചാവക്കാട് സ്വദേശിയും ഉള്‍പ്പെട്ടതായി സൂചന.
തിരുവത്ര സ്വദേശി കമറുദ്ദീനാണ് (34) യമനിലെ തുറമുഖ നഗരത്തില്‍നിന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 30 വര്‍ഷമായി യു.എ.ഇ പ്രതിരോധ വകുപ്പില്‍ ജീവനക്കാരനാണ് കമറുദ്ദീന്‍. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഖലീഫ സൈഫ് സായിദ് അല്‍ ഖത്രി, അലി മുഹമ്മദ് റാഷിദ് അല്‍ ഹസനി, ഖാമിസ് അബൂള്ള ഖാമിസ് അല്‍ സയൂദി, ഒബൈദ് ഹംദാന്‍ സായിദ് അല്‍ അബ്ദൗലി എന്നിവരാണ് മരിച്ച യു.ഇ.എ നാവിക സേന ഉദ്യോഗസ്ഥര്‍.
ഇക്കാര്യം സ്ഥിരീകരിച്ചതായി യു.എ.ഇയുടെ വാം ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന കമറുദ്ദീന്റെ മരണത്തെകുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചുവെങ്കിലും ഒൗദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha



























