ലോകകപ്പ് മത്സരങ്ങൾക്ക് ഏതാനും മണിക്കൂറുകൾ മാത്രം; ഇന്ത്യയ്ക്ക് ഇടമില്ലെങ്കിലെന്ത് അന്നം തന്ന രാജ്യത്തിനൊപ്പം പ്രവാസി മലയാളികൾ

ദമാം : റഷ്യയില്‍ ഇന്ന് നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ടുര്‍ണമെന്റില്‍ സൗദി അറേബ്യക്ക് പിന്തുണയുമായി പ്രവാസി മലയാളികളും. ഫുട്ബാളിൽ ലോകം പിടിച്ചടക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇന്ത്യക്ക് ഇടം ലഭിച്ചില്ല എന്നുള്ള വിഷമം കാല്‍പന്ത് ആരാധകരെ വിഷമത്തില്‍ ആക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അന്നം തരുന്ന രാജ്യം എന്ന നിലയില്‍ സൗദി അറേബ്യക്ക് സപ്പോര്‍ട്ട് നല്‍കുകയാണ് പ്രവാസി മലയാളികൾ.
സൗദിയുടെ ലോകകപ്പ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിക്കുന്ന പരസ്യ വീഡിയോയിലും മലയാള ഭാഷയെ ഉള്‍പ്പെടുത്തിയിരുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2018 ലോകകപ്പിലെ ആദ്യ കളി റഷ്യയും സൗദിയും തമ്മിലാണ്.
സൗദിയിലെ പ്രവാസി മലയാളികള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് "ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് റഷ്യയില്‍ പന്തുരുളുമ്പോൾ അന്നവും, അഭയവും തന്ന നാടിന്റെ നെഞ്ചിടിപ്പിനൊപ്പം ..സൗദി അറേബ്യക്ക് വിജയാശംസകള്‍" എന്നുള്ള വാചകത്തോടെയാണ്. 1994 -ലില്‍ ആണ് സൗദി അറേബ്യയുടെ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള കന്നി അങ്കം. പിന്നീട് നാല് തവണ സൗദി അറേബ്യ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























