ഷാർജ - കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ഷാർജ - കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. യു.എ.ഇ സമയം ഉച്ചക്ക് 2.40 ന് പുറപ്പെടേണ്ട IX 354 വിമാനമാണ് റദ്ദാക്കിയത്. പെരുന്നാളിന് നാട്ടിലേക്ക് തിരിച്ച നിരവധി പേരുടെ യാത്ര ഇതോടെ മുടങ്ങി.
ഇന്ന് പുലർച്ചെ കരിപ്പൂരിലെത്തേണ്ട മൂന്ന് വിമാനങ്ങൾ കാലാവസ്ഥ മോശമായത് കാരണം വഴിതിരിച്ച് വിട്ടിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൻെറ ദോഹ-അൽഐൻ രണ്ട് വിമാനങ്ങളാണ് കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടത്. ഒമാൻ എയറിൻെറ മസ്കത്ത്- കോഴിക്കോട് വിമാനവും കരിപ്പൂരിൽ ഇറക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha



























