ഗള്‍ഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുനാള്‍; പെരുനാള്‍ വിവരം സ്ഥിരീകരിച്ച് അസ്‌ട്രോണമി സെന്റര്‍

സൗദി, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും നാളെ ചെറിയപെരുനാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ ഈദ് അല്‍ ഫിത്തര്‍ നാളെ ആരംഭിക്കും. യുഎഇയിലെ മാസപ്പിറവി നിരീക്ഷിക്കുന്ന കമ്മറ്റിയുടെ തീരുമാനം അനുസരിച്ചായിരിക്കും ഈദ് അല്‍ ഫിത്തര്‍ എന്നാണെന്ന് വ്യക്തമാവുക.
നേരത്തെ യുഎഇയിലെ പബ്ലിക് സെക്ടറുകള്‍ക്ക് ജൂണ്‍ 17 ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. െ്രെപവറ്റ് സെക്ടറുകള്‍ക്ക് രണ്ട് ദിവസം അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയുമാണിത്. വെള്ളിയാഴ്ചയാണ് ഈദിന്റെ ആദ്യ ദിവസം എങ്കിലാണിത്.
അതേസമയം കോഴിക്കേട് മാസ പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാല്‍ നാളെ ജൂണ്‍ 15 വെള്ളിയാഴ്ച്ച ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയിരിക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും! കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha



























