വിസാ നടപടികളിൽ ഇളവ് നൽകി യുഎഇ ഭരണകൂടം; വിസാക്കാലാവധി തീര്‍ന്നാലും ഒരു വര്‍ഷത്തെയ്ക്ക് കൂടി ഈ വിഭാഗക്കാർക്ക് വിസ നീട്ടി നൽകും

യുഎഇ ഭരണകൂടത്തിന്റെ മേന്‍മകളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലോകത്തെ മികച്ച ഭരണകര്‍ത്താക്കളില്‍ ഒന്നാണെന്ന് തെളിയിക്കുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ ഇവരുടെ മക്കള്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിസ നൽകാനൊരുങ്ങുകയാണ് യുഎഇ.
നിലവിലെ വിസക്കാലാവധി തീര്‍ന്നാല്‍ ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി വിസ നീട്ടാന്‍ അപേക്ഷിക്കാം. ചൊവ്വാഴ്ചയാണ് യുഎഇ കാബിനറ്റ് ഈ പുതിയ തീരുമാനം എടുത്തത്. വിവാഹമോചനം നടന്നതിന്റെ അടുത്ത ദിവസമോ ഭര്‍ത്താവ് മരിച്ചതിന്റെ അടുത്ത ദിവസമോ വിസക്കാലാവധി നീട്ടാനായി അപേക്ഷിക്കാം. ഇവര്‍ക്കും മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഈ വിധത്തില്‍ ഒരു സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒരു വര്‍ഷത്തെ റെസിഡന്‍സ് വിസ ലഭിക്കും. ഇതിലൂടെ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ സാമൂഹ്യവും സാമ്ബത്തികവുമായ പ്രതിസന്ധികളെ മറികടക്കാനാകും. ഈ വര്‍ഷം അവസാനത്തോടെ ഈ പുതിയ തീരുമാനം നടപ്പിലാകും. ഇത്തരത്തിലുള്ള മനുഷ്യത്വപരമായ പല തീരുമാനങ്ങളും യുഎഇ നടപ്പിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























