പാക്കിസ്ഥാന്റെ ഇരുപത്തിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

പാക്കിസ്ഥാന്റെ 22ാമത്തെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പാക് പാര്‍ലമെന്റ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പാക്കിസ്ഥാന്‍ തെഹ്‌റിക് ഇ ഇന്‍സാഫ്(പിടിഐ) സ്ഥാനാര്‍ഥിയായ ഇമ്രാന് 176 വോട്ടു ലഭിച്ചു. പിഎംഎല്‍എന്‍ സ്ഥാനാര്‍ഥി ഷഹബാസ് ഷരീഫിന് 96 വോട്ടുകിട്ടി. ഭൂരിപക്ഷത്തിന് 172 വോട്ടുമതി. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ പിടിഐക്ക് ചെറുകിട പാര്‍ട്ടികളുടെ പിന്തുണ കിട്ടി. 54 സീറ്റുള്ള ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പിപിപി വോട്ടിംഗ് ബഹിഷ്‌കരിച്ചു.
പിപിപി വോട്ടിംഗില്‍ പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇമ്രാന്റെ ജയം ഉറപ്പായി. വോട്ടിംഗ് വെറും ചടങ്ങു മാത്രമായി. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തുമെന്ന് പിടിഐ വക്താവ് ഫൈസല്‍ ജാവേദ് പറഞ്ഞു. പ്രസിഡന്റിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മംനൂണ്‍ ഹസന്‍ ഇമ്രാന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്നുള്ള മുന്‍ ക്രിക്കറ്റര്‍ നവജോത് സിംഗ് സിദ്ദു ഇന്നലെ പാക്കിസ്ഥാനിലെത്തി. മുഷാറഫിന്റെ സൈനിക ഏകാധിപത്യം അവസാനിച്ചശേഷം പാക്കിസ്ഥാനില്‍ ഭരണത്തിലെത്തുന്ന മൂന്നാമത്തെ ജനാധിപത്യ സര്‍ക്കാരാണ് ഇമ്രാന്‍ ഖാന്റേത്.
https://www.facebook.com/Malayalivartha



























