ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാവിലെയാണ് ഇന്തോനേഷ്യയിലെ സൂംമ്പാവ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഇന്തോനേഷ്യയിലെ ലൊംബോക്കില്‍ ഓഗസ്റ്റ് അഞ്ചിനുണ്ടായ ഭൂചലനത്തില്‍ 430 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലൊംബോക്കില്‍ അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha



























