താലിബാന്റെ 'വളര്‍ത്തച്ഛന്‍ന്നറിയപ്പെട്ട മുതിര്‍ന്ന പാകിസ്താനി മതപുരോഹിതന്‍ മൗലാന സമി ഉള്‍ ഹഖ് കുത്തേറ്റു മരിച്ചു

താലിബാന്റെ 'വളര്‍ത്തച്ഛന്‍'എന്നറിയപ്പെട്ട മുതിര്‍ന്ന പാകിസ്താനി മതപുരോഹിതന്‍ മൗലാന സമി ഉള്‍ ഹഖ് കുത്തേറ്റു മരിച്ചു. റാവല്‍പിണ്ടിയിലെ വീട്ടിലെത്തി അജ്ഞാതര്‍ വകവരുത്തുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍. ഖൈബര്‍ പക്തൂണ്‍ഖ്വയിലെ ദാരുള്‍ ഉലൂം ഹഖാനിയ എന്ന ഇസ്ലാമിക മതപഠനകേന്ദ്രത്തിന്റെ തലവനായിരുന്നു എണ്‍പത്തിരണ്ടുകാരനായ ഹഖ്.
'ജിഹാദി സര്‍വകലാശാല' എന്നറിയപ്പെട്ട ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു ഹഖാനി ശൃംഖലയുടെ പിതാവ് ജലാലുദ്ദീന്‍ ഹഖാനി, അല്‍ക്വയ്ദ നേതാവ് അസിം മ്മര്‍, അഫ്ഗാന്‍ താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ എന്നിവരൊക്കെ. ജമൈത്ത് ഉലെമ ഇ ഇസ്ലാം സമി എന്ന തീവ്രരാഷ്ട്രീയ പാര്‍ട്ടിയുടെ തലവന്‍ കൂടിയായിരുന്നു മൗലാന സമി ഉള്‍ ഹഖ്.
സുരക്ഷാ ജീവനക്കാരന്‍ മാര്‍ക്കറ്റില്‍ പോയി മടങ്ങിവന്നപ്പോള്‍ രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് ഉള്‍ ഹഖിന്റെ മകന്‍ മൗലാന ഹമീദുള്‍ ഹഖ് പറഞ്ഞു. ഇസ്ലാമി ജംഹൂരി ഇത്തിഹാദ് ടിക്കറ്റില്‍ മുമ്പു രണ്ടുതവണ പാകിസ്തന്‍ പാര്‍ലമെന്റില്‍ എത്തിയ ഹഖ് ഹാഫീസ് മുഹമ്മദ് സയീദിന്റെ ജമാത്ത് ഉദ്ധവയടക്കമുള്ള 40 സംഘടനകളുടെ കൂട്ടായ്മയായ ഡിഫ ഇ പാകിസ്താന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha



























