അമേരിക്കയെ നടുക്കി ഫ്‌ലോറിഡയിൽ വീണ്ടും വെടിവയ്പ്പ്; യോഗാ കേന്ദ്രത്തിൽ അക്രമിയുൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

അമേരിക്കയെ നടുക്കി ഫ്‌ലോറിഡയിൽ വീണ്ടും വെടിവയ്പ്പ്. ടെല്ലസ്സിയിലെ യോഗാ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അക്രമികളടക്കം മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. അതേസമയം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വൈകിട്ട് 5.30ഓടെയാണ് പൊലീസിന് അക്രമത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴും അക്രമി ആത്മഹത്യ ചെയ്തിരുന്നു. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. യോഗ കേന്ദ്രത്തിനകത്ത് കടക്കാന്‍ ശ്രമിച്ച അക്രമിയെ ചെറുക്കാന്‍ ശ്രമം നടന്നതായും അത് കൊണ്ടാണ് മരണസംഖ്യ കുറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
5.30 നായിരുന്നു സ്റ്റുഡയോയില്‍ യോഗ ക്ലാസ് തുടങ്ങേണ്ടിയിരുന്നത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ടെല്ലസ്സി മേയര്‍ ആന്‍ഡ്രു ഗില്ലം ട്വീറ്റ് ചെയ്തു. പൊലീസിന്റെ കൃത്യമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha



























