സ്റ്റോപ്പിൽ നിർത്താതിനെച്ചൊല്ലി ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിൽ തർക്കം; വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേയ്ക്ക് കടന്നതോടെ നിയന്ത്രണം വിട്ട ബസ് നദിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാരായ 15 പേര്‍ക്ക് ദാരുണാന്ത്യം

സൗത്ത് വെസ്റ്റ് ചൈനയിൽ ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ സംഘർഷത്തിനിടെ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് യാത്രക്കാരായ 15 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. യാത്രക്കാരിയ്ക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താത്തിനെത്തുടർന്നുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേയ്ക്ക് നീളുകയായിരുന്നു.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ യാത്രക്കാരി ഡ്രൈവറുടെ തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ കൈകൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
അതേസമയം എതിരെവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പാലത്തിന്റെ കൈവരി തകര്‍ത്താണ് ബസ് യാങ്സി നദിയിലേക്ക് മറിഞ്ഞതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. 15 പേരാണ് ഈ സമയം ബസ്സിലുണ്ടായിരുന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. 71 അടി താഴ്ചയില്‍ നിന്നാണ് ബസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരെ കാണാതായിട്ടുണ്ട്.
70 ബോട്ടുകളും റോബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുങ്ങല്‍ വിദഗ്ധരുടെ സഹായവും തേടിയിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതുമൂലം ചൈനയില്‍ വാഹനാപകടങ്ങള്‍ പതിവാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























