മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം എന്തെന്ന് ചോദിച്ചാൽ അത് വിശപ്പാണ്. ഏറ്റവും വലിയ ശാപം ദാരിദ്ര്യമാണ്. ആ ശാപം അതിന്റെ എല്ലാ ഉഗ്രതയോടും കൂടി പത്തിവിടർത്തി ആടുകയാണ് വെനസ്വേലയിൽ . പട്ടിണി സഹിക്കന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. ഇവിടെ ആഡംബരത്തിന്റെ അവസാന വാക്കാണ് ഒരു നേരത്തെ ഭക്ഷണം . ഭക്ഷണം നൽകാൻ കഴിയാതെ അമ്മമാർ മക്കളെ വീട്ടിൽ നിന്ന് പുറത്താകുന്നു . പുറത്താക്കപ്പെട്ട നൂറ് കണക്കിന് കുട്ടികളാണ് വെനസ്വേലയിലെ തെരുവുകളില്‍ അലയുന്നത്. ചവറ് കൂനക്ക് നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികള്‍ ഇവിടെ സ്ഥിരം കാഴ്ച്ചയാണ്. 40 ഡിഗ്രി ചൂടാണ് ഇവിടുത്തെ തെരുവുകളില്‍. കാര്‍ഡ് ബോഡുകളും പേപ്പറുകളും വിരിച്ച് തെരുവുകളില്‍ കിടന്നുറങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങൾ കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ് . ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേതൃത്വവുമാണ് വെനിസ്വെലയുടെ ഈ ദുസ്ഥിതിക്ക് പിന്നിൽ. മിനിമം ശമ്പളം 3,0000 ശതമാനം കൂട്ടിയെങ്കിലും സാധാരണക്കാരന്റെ ശമ്പളം ഒരു കിലോ ഇറച്ചി വാങ്ങാൻ പോലും തികയുന്നില്ല. വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയമാണ് ഈ ദുസ്ഥിക്ക് പിന്നിൽ. കറന്‍സിയ്ക്ക് ഇവിടെ പേപ്പറിന്റെ മൂല്യം പോലുമില്ല. എന്നാല്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്....പുതിയ കറന്‍സിയായ സോവറിന്‍ ബൊളീവര്‍ പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 ആണ്. ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം ഐഎംഎഫ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2018 അവസാനത്തോടെ 10 ദശലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്പുതിയ ശമ്പളസ്‌കെയില്‍ ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലയന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആള്‍ക്കാര്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് പലായനം ചെയ്യുകയാണ്. ഇവരിൽ അധ്യാപികമാരും പോലീസുകാരും മാധ്യമ പ്രവർത്തകരുമുണ്ട്. പലരും വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി ഇപ്പോൾ അന്യനാട്ടുകളിൽ ശരീരം വിൽക്കുന്നു.വെനസ്വേലയില്‍ ഹിസ്റ്ററിയും ജോഗ്രഫിയും പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായിരുന്ന അലിഗ്രിയ പറയുന്നു..അവർക്ക് കിട്ടുന്ന തുക കൊണ്ട് ഒരു പാസ്ത പോലും വാങ്ങാൻ സാധിക്കുമായിരുന്നില്ല. ആ ജോലി കൂടി പോയപ്പോൾ നാല് വയസ്സുള്ള കുട്ടിയുടെ അമ്മയായ ആ 26 കാരിയുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. മതിയായ രേഖകൾ ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങളിൽ ജോലി സമ്പാദിക്കാനും എളുപ്പമല്ല. കുഞ്ഞിന്റെ വിശപ്പടക്കാൻ തന്റെ ശരീരം വിൽക്കുകയല്ലാതെ ആ അമ്മയുടെ മുന്നിൽ വേറേ വഴികളില്ല. കേവലം 3,000 പേര്‍ മാത്രമുള്ള നഗരത്തിലെ ഒരു ബാറില്‍ മറ്റ് ഒമ്പതു സ്ത്രീകള്‍ക്കൊപ്പം എല്ലാ രാത്രികളിലും ശരീരം വിറ്റു ജീവിക്കുകയാണ് അലീഗ്രിയ. ഇടപാടുകാരില്‍ നിന്നും 37,000-50,000 പെസോ (11-16 ഡോളര്‍) ഇവർക്ക് കിട്ടും. ഇതില്‍ 7000 ഇടനിലക്കാരനാണ്. ദിവസം നല്ലതാണെങ്കില്‍ അലീഗ്രിയ ഒരു രാത്രിയില്‍ 30 ഡോളര്‍ മുതല്‍ 100 ഡോളര വരെ സമ്പാദിക്കും. തന്നെ പഠിപ്പിച്ചു വലുതാക്കിയ അമ്മയെ ഓർക്കുമ്പോഴാണ് സങ്കടമെന്നു അലീഗ്രിയ പറയുന്നു . പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും കൊളംബിയയിലും അദ്ധ്യാപിക ജോലിയാണ് ഇവരുടെ സ്വപ്നം...പാട്രീഷ്യ, ജോളി തുടങ്ങി ഒട്ടേറെ പേർ ഇങ്ങനെ ഇഷ്ടപ്രകാരമല്ലാതെ വേശ്യാവൃത്തി ചെയ്യേണ്ടിവന്നവരാണ്. അമേരിക്കന്‍ സാമ്രാജ്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച്, ഐ എം എഫിന്റെ വായ്പ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ച കരുത്തനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു ശേഷമാണ് മഡുറോ അധികാരത്തിലെത്തുന്നത്. എന്നാല്‍ ഷാവേസിന്റെ ചങ്കുറപ്പ് മഡുറോയ്ക്ക് ഇല്ലാതെ വന്നതോടെ രാജ്യം പരിതാപകരമായ അവസ്ഥയിലേക്ക് നിലം പതിക്കുകയായിരുന്നു .