വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയില്‍ ടോള്‍ ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 പേര്‍ക്ക് ദാരുണാന്ത്യം, 44 പേര്‍ക്ക് പരിക്ക്

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയില്‍ ടോള്‍ ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് കാറുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവമുണ്ടായത്.
ലാന്‍ഷോഹൈക്കോ എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























