ഇറാനെതിരെ ഉപരോധം ശക്തമാക്കിയതോടെ ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാൻ നേതാവ് അലി ഖാംനഇ

അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കിയതോടെ എതിർപ്പ് പ്രകടിപ്പിച്ച് ഇറാൻ നേതാവ് അലി ഖാംനഇ രംഗത്തെത്തിയിരിക്കുകയാണ്. ട്രമ്പിന്റെ നയങ്ങള്‍ക്കെതിരെ നാൾക്ക് നാൾ ലോക വ്യാപകമായ എതിര്‍പ്പും പ്രതിഷേധങ്ങളും വര്‍ധിച്ചു വരുന്നതിനിടയിലാണ് നേതാവ് അലി ഖാംനഇ ആഞ്ഞടിച്ചത്.
അമേരിക്കയുടെ അവശേഷിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് ട്രംപ് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക, സൈനിക ശക്തി ക്ഷയിച്ചുവരികയാണ്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു മുമ്പ് ഷാ ഭരണകാലത്ത് ഇറാനിലുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ ശ്രമവും പരാജയപ്പെട്ടുവെന്ന് വിദ്യാര്‍ഥികളോട് നടത്തിയ പ്രഭാഷണത്തില്‍ ഖാംനഇ പറഞ്ഞു. അതേസമയം 40 വര്‍ഷമായി അമേരിക്കയെ ഇറാന്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha



























