ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ പൊടിപൊടിക്കാൻ സൗദി അറേബ്യ; ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ചര്‍ച്ച നടത്തി

ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്ന് സൗദി അറേബ്യ. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം.
എണ്ണ ഉൽപാദനം സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കിൽ കുറവ് വരില്ല. ആവശ്യമുള്ള സമയത്ത് ഇന്ത്യയ്ക്ക് വേണ്ടത്ര പെട്രോളിയം ഉൽപന്നങ്ങൾ നൽകാമെന്ന് സൗദി അറേബ്യ അറിയിച്ചു.
ജി 20 ഉച്ചകോടി നടക്കുന്ന ബ്യൂണസ് ഐറിസിലെ സല്‍മാന്‍ രാജകുമാരന്‍റെ താമസ സ്ഥലത്തായിരുന്ന കൂടിക്കാഴ്ച്ച നടന്നത്. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ബ്യൂണസ് ഐറിസിൽ സൽമാൻ രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.സൗദിയുടെ ഈ തീരുമാനം ഇന്ത്യയ്ക്ക് ഏറെ പ്രയോജനകരമാണെന്നാണ് ഈ മേഖലയിലുളള വിദഗ്ധരുടെ നിഗമനം. സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊർജ്ജം, ടെക്നോളജി തുടങ്ങിയ കാര്യങ്ങളിൽ ഇരുനേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി .സൗദി കമ്പനിയായ അരോംകോമിന് ഇന്ത്യയിലെ എണ്ണ സംസ്കരണ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. ഖഷോഗി വധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം സൗദി കിരീടാവകാശി പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര വേദിയാണു ജി-20.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടന്‍ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. സാങ്കേതികവിദ്യ വികസന രംഗത്തും കാര്‍ഷിക, ഊര്‍ജ രംഗത്തുമുള്ള ഭാവി നിക്ഷേപ സാധ്യതകള്‍ പരിശോധിക്കാന്‍ നേതൃതലത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും. 3-4 വര്‍ഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണ് പരിഗണനയിലുള്ളത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയില്‍നിന്നാണ്.
ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നടന്ന യോഗ സമ്മേളനത്തില്‍ പറഞ്ഞു. 2014 ലാണു യുഎന്‍ പൊതുസഭ ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്.
യുക്രെയ്ന്‍ പ്രശ്‌നത്തില്‍ യുഎസ്-റഷ്യ ഭിന്നതകള്‍ക്കിടയിലാണ് അര്‍ജന്റീനയില്‍ ജി-20 ദ്വിദിന ഉച്ചകോടിക്കു തുടക്കമായത്. കഴിഞ്ഞദിവസം യുക്രെയ്ന്‍ നാവികസേനാക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിന്റെ പേരില്‍ റഷ്യയുടെ വ്‌ളഡിമിര്‍ പുടിനുമായി നിശ്ചയിച്ച ചര്‍ച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയിരുന്നു. ട്രംപിന്റെ സ്വദേശിവല്‍ക്കരണ വ്യാപാര നയത്തിനെതിരെ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും നേതൃത്വത്തില്‍ യൂറോപ്യന്‍ രാഷ്ട്രനേതാക്കളും ഉച്ചകോടിയില്‍ അണിനിരക്കും. വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചൈന പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ട്രംപ് ചര്‍ച്ച നടത്തും. ചൈനയ്‌ക്കെതിരെ ട്രംപ് ഭരണകൂടം 25,000 കോടി ഡോളര്‍ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത് ഈയിടെയാണ്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ട്രംപ് നിലപാടും ഉച്ചകോടിയില്‍ ഭിന്നതകളുണ്ടാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അര്‍ജന്റീനയുടെ തലസ്ഥാന നഗരത്തില്‍ ഇന്നലെ പ്രതിഷേധ റാലികള്‍ നടന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടക്കം ലോകനേതാക്കളുമായി നരേന്ദ്രമോദിയും കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട് . സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
https://www.facebook.com/Malayalivartha


























