അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അഭിഭാഷകൻ; എന്നാൽ മുൻ അഭിഭാഷകൻ തടവുശിക്ഷ ഉറപ്പായപ്പോള്‍ ശിക്ഷാ കാലാവധിയില്‍ ഇളവു കിട്ടാന്‍ നാടകം നടത്തുന്നുവെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് റഷ്യയുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടുകളെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്.
മോസ്‌കോയില്‍ ഒരു അംബരചുംബി നിർമ്മിക്കുന്നതിനെ സംബന്ധിച്ച് ട്രംപ് ഗ്രൂപ്പ് നടത്തിയിരുന്ന ആലോചനയെപ്പറ്റി കോണ്‍ഗ്രസ് മുമ്പാകെ കള്ളം പറഞ്ഞുവെന്ന് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് തന്റെ ബിസിനസുകളെ പ്രതിരോധിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്.തന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് സുതാര്യമായിരുന്നുവെന്നും, ഒരു പൈസ പോലും അതിലേക്ക് മുടക്കിയില്ലെന്നും , ഇടപാട് പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു.
ട്രംപ് ഗ്രൂപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന മോസ്‌കോയിലെ ബഹുനില മന്ദിരത്തെപ്പറ്റി തെറ്റായ സ്റ്റേറ്റ്‌മെന്റാണ് താന്‍ സമര്‍പ്പിച്ചതെന്ന് കോഹന്‍ വ്യക്തമാക്കി. കോഹന്‍ ദുര്‍ബലനാണെന്നും, തടവുശിക്ഷ ഉറപ്പായപ്പോള്‍ ശിക്ഷാ കാലാവധിയില്‍ ഇളവു കിട്ടാന്‍ കള്ളങ്ങള്‍ പറയുകയാണെന്നും ട്രമ്പ് കുറ്റപ്പെടുത്തി. നല്ല ഒഗു ഡെവലപ്പര്‍ എന്ന നിലയില്‍ റഷ്യയില്‍ ഒരു ബഹുനില മന്ദരം നിര്‍മിക്കാന്‍ ആലോചന നടത്തിയിരുന്നു എന്നതു നേരാണ്. ഇതില്‍ ഒരു ഒളിച്ചുകളിയുമില്ല. ഒരു പെന്നി പോലും മുടക്കാത്ത പ്രൊജക്ട് പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ഇതേപ്പറ്റി എല്ലാവര്‍ക്കും അറിവുള്ളതാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ട്രംപ് പ്രചാരണ ടീമും റഷ്യയും തമ്മില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടത്തിയോ എന്നതിനെപ്പറ്റി സ്‌പെഷല്‍ കോണ്‍സലിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത്. സ്‌പെഷല്‍ കോണ്‍സലിന്റെ അന്വേഷണം വേട്ടയാടലാണെന്ന് ട്രമ്പ് പലവട്ടം കുറ്റപ്പെടുത്തിയിട്ടുണ്ട്. ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha


























