പാകിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പാകിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ജന്മനാട്ടിലെത്തിച്ചു. സെപ്റ്റംബറില്‍ മരണപ്പെട്ട നാനുഭായ് കനാഭായിയുടെ മൃതദേഹമാണ് ഗുജറാത്തിലെ ഉനയിലെത്തിച്ചത്.
അധികൃതര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് പാകിസ്താന്‍ മാരിടൈം നാനുഭായിയെ അറസ്റ്റ് ചെയ്തത്. നാനുഭായിയുടെ മരണത്തില്‍ അനുശോചിക്കുന്നതായി ഗ്രാമമുഖ്യന്‍ പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് ഇത്തരം സമീപനം പാക് അധികൃതര്‍ സ്വീകരിക്കരുത്. ജനങ്ങളുടെ വികാരം പാകിസ്താന്‍ മനസിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 13ന് തടവുകാരായ ഏഴ് പാക് പൗരന്മാരെ ഇന്ത്യ കൈമാറിയിരുന്നു. ഇതിന് പിന്നാലെ പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് 29 ഇന്ത്യക്കാരായ തടവുകാരെ പാകിസ്താനും കൈമാറിയിരുന്നു.
"
https://www.facebook.com/Malayalivartha


























