അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക എത്തുന്നതിന് തൊട്ട് മുമ്പ് മെക്‌സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍കയും വൈസ് പ്രസിഡന്റ് മൈക് പെന്‍സും എത്തുന്നതിന് തൊട്ട് മുമ്പ് മെക്‌സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. ഗ്വാഡലജരയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ ഫെഡറല്‍ എജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായാണ് ഇവാന്‍ക ട്രംപും മൈക് പെന്‍സും മെക്‌സികോയിലെത്തിയത്. കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പോലീസ് അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha


























