കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സുഡാനിൽ പീഡനത്തിനിരയായത് 125 പേർ;സൈനിക വേഷത്തിലും അല്ലാതെയും മറ്റും എത്തിയവരാണ് ഇതിനു പിന്നില്ലെന്ന് റിപ്പോർട്ട്

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സുഡാനില്‍ പീഡനത്തിനിരയായത് 125പേരെന്ന് റിപ്പോർട്ട് . ചികിത്സാ സഹായം നല്‍കുന്ന ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്.സൈനിക വേഷത്തിലും അല്ലാതെയും മറ്റും എത്തിയവരാണ് ഇതിനു പിന്നിൽ . പത്ത് വയസുള്ള പിഞ്ചുകുട്ടികൾ മുതല്‍ ഗര്‍ഭിണികള്‍ വരെ മാനഭംഗത്തിനിരയാതായി റിപ്പോർട്ടിൽ പറയുന്നു .
സ്ത്രീകളെയെല്ലാം കണ്ണുകെട്ടി കീഴ്‌പ്പെടുത്തുന്നു. പീഡിപ്പിക്കുന്നു കുഞ്ഞുങ്ങളെ മാരകമായി ഉപദ്രവിക്കുന്നു. മാനഭംഗം, കൂട്ടമാനഭംഗം, ലൈംഗീക അടിമത്തം, ലൈംഗീക പീഡനം, നിര്‍ബന്ധിത നഗ്‌നത പ്രദര്‍ശനം, വന്ധ്യംകരണം തുടങ്ങിയ ക്രൂരമായ നടപടികള്‍ക്കാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്
സംഘടനയുടെ ക്ലിനിക്കില്‍ തന്നെ 10 മാസത്തിനുള്ളില്‍ 104 പേര്‍ ചികിത്സയ്‌ക്കെത്തിയാതായി ഇവർ പറയുന്നു .ആയിരക്കണക്കിന് സ്ത്രീകളാണ് ദിനം തോറും കൂട്ടമാനഭംഗത്തിനും ലൈംഗിക ചൂഷണത്തിനും ഇരകളാകുന്നതും. സൈനീകര്‍ തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതായി ഭര്‍ത്താക്കന്മാരെ കൊല്ലുന്നതായി രക്ഷപെട്ട സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു.
സെപ്റ്റംബറില്‍ സമാധാന കരാര്‍ ഉണ്ടായിരുന്നെങ്കിലും അക്രമം തുടരുകയാണ്.വര്‍ഷങ്ങളായി ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപം തുടരുകയാണ്. തുടര്‍ന്ന് രാജ്യത്തു നിന്നും പലായനം ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്- അമിനിസ്റ്റി ഇന്‍ര്‍നാഷ്ണല്‍ പറയുന്നു.
https://www.facebook.com/Malayalivartha


























