അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച

അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച. ഒന്പതു മാസം മുന്പ് അന്തരിച്ച ഭാര്യ ബാര്‍ബറയുടെയും മൂന്നു വയസുള്ളപ്പോള്‍ മരിച്ച മകള്‍ റോബിന്റെയും കബറിടങ്ങള്‍ക്കടുത്താണ് ബുഷിനെയും സംസ്‌കരിക്കുന്നത്. 41ാം പ്രസിഡന്റായിരുന്ന ബുഷ്(94) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. മറ്റെന്നാള്‍ വാഷിംഗ്ടണിലും വ്യാഴാഴ്ച ടെക്‌സസിലുമായി രണ്ടുവട്ടം അന്ത്യകര്‍മങ്ങള്‍ നടക്കും.
വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍ ബുധനാഴ്ച രാവിലെ 11നാണ് അന്ത്യകര്‍മങ്ങള്‍ ആരംഭിക്കുന്നത്. വാഷിംഗ്ടണിലെ കര്‍മങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അടക്കമുള്ളവര്‍ പങ്കെടുക്കും. വാഷിംഗ്ടണില്‍നിന്നും വ്യാഴാഴ്ച രാവിലെ ബുഷിന്റെ മൃതദേഹം ടെക്‌സസിലേക്കു കൊണ്ടുവരും.
ഹൂസ്റ്റണിലെ സെന്റ് മാര്‍ട്ടിന്‍ എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 10നാണ് കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന അന്ത്യകര്‍മങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ ജോര്‍ജ് ബുഷ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയം വളപ്പില്‍ ബുഷ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരിക്കും കബറടക്കം. ബുഷിനോടുള്ള ബഹുമാനാര്‍ഥം ട്രംപ് ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























