അമേരിക്കന്‍ കാറുകള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കില്ലെന്നും ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുമെന്നും ചൈന
അമേരിക്കന്‍ കാറുകള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കില്ലെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുമെന്നും ചൈന അറിയിച്ചെന്ന് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 40 ശതമാനം നികുതിയാണ് ചൈന ഈടാക്കുന്നത്. ഇതാണ് ഒഴിവാക്കപ്പെടുക. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായതെന്നാണ് സൂചന.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് ശനിയാഴ്ച ഇരു പ്രസിഡന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
https://www.facebook.com/Malayalivartha


























