ഡീസല്‍ വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനു തലവേദനയായി;അടിയന്തരവാസ്ഥ പരിഗണനയിൽ

ഡീസല്‍ വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനെ തലവേദനയായി മാറി . പാരിസീല്‍ ശനിയാഴ്ച പ്രതിഷേധക്കാര്‍ നടത്തിയ അഴിഞ്ഞാട്ടം നഗര ജീവിത്തെ വളരെ സാരമായി ബാധിച്ചു. പ്രത്യേകിച്ച് നേതൃത്വമൊന്നുമില്ലാതെ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു . ഈ
സാഹചര്യത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സുരക്ഷാ മേധാവികള്‍ എന്നിവരുമായി പ്രസിഡന്റ് ചര്‍ച്ച നടത്തി. അടിയന്തരവാസ്ഥ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനക്കുന്നുണ്ട്.
23 സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ 263 പേര്‍ക്കാണ് പരിക്കേറ്റത്. ഡസന്‍ കണക്കിന് കാറുകള്‍ പ്രതിഷേധത്തിന്‍രെ മറവില്‍ അടിച്ചു തകര്‍ത്തു. കടകളുടെ ചില്ലുകള്‍ തകര്‍ക്കുകയും, നഗരത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന പല പ്രമുഖ കേന്ദ്രങ്ങളിലും അഴിഞ്ഞാട്ടം നടത്തുകയും ചെയ്ത അക്രമികളെ നിയന്ത്രിക്കാന്‍ പല തവണ കണ്ണീര്‍വാതക പ്രയോഗം നടത്തി.സംഭവത്തിൽ 412പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
അതിക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ജി 20 ഉച്ചകോടിക്കു ശേഷം എത്തിയ മക്രോണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ അക്രമിക്കുക, കൊള്ളയടി നടത്തുക, നഗരവാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ തോന്നിവാസം അനുവദിക്കാനാവില്ലെന്ന് മക്രോണ്‍ പറഞ്ഞു. ശനിയാഴ്ച രാജ്യവ്യാപകമായ 136,000 ത്തോളം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























