അമേരിക്കൻ നാവിക അഡ്മിറൽ ബഹ്‌റൈനിൽ മരിച്ച നിലയിൽ; അപ്രതീക്ഷിത മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അമേരിക്കയിൽ നാവിക അഡ്മിറലിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മധ്യ പൗരസ്ത്യ മേഖലയില്‍ നാവിക അഡ്മിറലായി സേവനമനുഷ്ഠിച്ചിരുന്ന സ്‌കോട്ടിന്റെ മൃതദേഹം ബഹ്‌റൈനിലെ വസതിയിലാണ് കണ്ടെത്തിയത്.
അതേസമയം ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. നാവിക സേന വാര്‍ത്താ കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിന്റെ മരണ വിവരം വെളിപ്പെടുത്തിയത്.
ഇദ്ദേഹം മുൻപ് അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഗള്‍ഫ് ഓഫ് ഏദന്‍, റെഡ് സീ, അറേബ്യന്‍ സീ എന്നീ മേഖലകളില്‍ നേവല്‍ ഫോഴ്‌സസ് കമാന്‍ഡന്റായിരുന്നു.
https://www.facebook.com/Malayalivartha


























