യുഎസില്‍ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 64 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇലോണ്‍ മസ്‌കിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്

ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 64 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇലോണ്‍ മസ്‌കിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒമ്പതാണ് പുതിയ വിക്ഷേപണവും നടത്തിയത്. ഇതോടെ യുഎസില്‍ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ഏറ്റവുമധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റിക്കാര്‍ഡ് സ്‌പേസ് എക്‌സ് പേരിലാക്കി. കലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്.
17 രാജ്യങ്ങളില്‍ നിന്നുള്ള മൈക്രോ ഉപഗ്രഹങ്ങളും ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളുമാണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. എസ്എസ്ഒഎ മിഷന്റെ ഭാഗമായാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചത്. 2017 ഫെബ്രുവരിയില്‍ ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഐഎസ്ആര്‍യുടെ ദൗത്യത്തിനു ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരുമിച്ചു വിക്ഷേപിക്കുന്ന ദൗത്യമാണു എസ്എസ്ഒ മിഷന്‍. ഇതിനു മുമ്പ് 29 ഉപഗ്രഹങ്ങളാണ് യുഎസ് ഒരുമിച്ചു വിക്ഷേപിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























