പത്തൊമ്പതുകാരിയുടെ മുഖം തടിച്ച് വീർത്ത് ബൾബിന്റെ രൂപത്തിലായത് ഹെയർ ഡൈ ഉപയോഗം മൂലം

ഹെയർ ഡൈ ഉപയോഗിച്ചതിനുശേഷം രൂപം മാറി പത്തൊമ്പതുകാരി. ഹെയർ ഡൈ ചെയ്തത് മൂലമുണ്ടായ അലർജിയെ തുടർന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖമാണ് തടിച്ച് വിങ്ങി ബൾബിന്റെ രൂപത്തിലായത്. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് പെൺകുട്ടി ഡൈ ഉപയോഗിച്ചിരുന്നത്. എന്നാൽ വളരെ കുറച്ച് സമയത്തിനുള്ളിൽ അലർജിയാവുകയും, മുഖം പെട്ടെന്ന് വീർത്ത് താടിക്കാനും തുടങ്ങുകയായിരുന്നു.
ഇതിനിടെ അലർജി തടയാനുള്ള മരുന്ന് പെൺകുട്ടി കഴിച്ചെങ്കിലും ഫലം വിപരീതമായി വീണ്ടും വീർത്തുകൊണ്ടേയിരുന്നു.അടുത്ത ദിവസം കണ്ണാടിയിൽ നോക്കിയപ്പോഴായിരുന്നു മുഖം 22 ഇഞ്ചിൽ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ചതായി കണ്ടത്.
ഡാർക്ക് നിറത്തിലുളള ഹെയർ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും അടങ്ങിയ പാരഫിനിലെനിഡയാമിൻ (പിപിഡി) എന്ന കെമിക്കലാണ് എസ്തലേയ്ക്ക് അലർജിയുണ്ടാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു. മുഖം മാത്രമല്ല നാക്കും തടിച്ചു വീർത്തു. ഹെയർ ഡൈ ഉപയോഗിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു രാത്രി മുഴുവൻ നിരീക്ഷണത്തിലായിരുന്നുവെന്നും എസ്തല്ലെ പറയുന്നു.
ഇത്തരത്തിലുളള അലർജികൾ ശരീരത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ശ്വാസതടസവും കഠിനമായ ശരീരവേദനയും കിഡ്നികളുടെ തകരാരിനും വഴിവയ്ക്കുമെന്നും 'യാഹൂ ലെഫ്സ്റ്റൈൽ' വ്യക്തമാക്കുന്നു. യുവതി ഇപ്പോൾ വിദഗ്ദമായ ചികിത്സയ്ക്ക് ശേഷം പഴയ രൂപത്തിലേയ്ക്ക് മടങ്ങിയെന്ന് ഡോക്ടർമാർ വ്യക്തമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha


























