ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായെന്ന് യു എസ് പാക്കിസ്ഥാന് നൽകിയ സന്ദേശത്തിൽ വ്യ്കതമാക്കിയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയുന്നു.
ഐക്യരാഷ്ട്ര സംഘടന,നരേന്ദ്രമോദി,അഫ്ഗാനിസ്ഥാൻ തുടങ്ങി സമാധാനത്തിനായി നിലകൊള്ളുന്നവരെ പിന്തുണയ്ക്കേണ്ടതുണ്ട്.അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഡൊണാൾഡ് ട്രമ്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഫ്ഗാൻ സമാധാന പ്രക്രിയ സംബന്ധിച്ച് അയച്ച കത്തിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിം മാറ്റിസ്. അതേസമയം അഫ്ഗാന്‍ വിഷയത്തില്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാവും യുഎസ് – പാക് ബന്ധത്തിന്റെ അടിസ്ഥാനമെന്ന് ട്രംപ് കത്തിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























