2020 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഈ അവധിക്കാലത്ത് തീരുമാനിക്കും; കമല ഹാരിസ്

2020 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ ഈ അവധിക്കാലത്ത് തീരുമാനമെടുക്കുമെന്ന് അമേരിക്കന്‍ സെനറ്റിലെ പ്രഥമ ഇന്ത്യന്‍ വംശജയായ കമല ഹാരിസ്.
തന്റെ കുടുംബമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അവർ പറഞ്ഞു.എം.എസ്.എന്‍.ബി.സി യുടെ 'മോര്‍ണിംഗ് ജോ ' കോ ഹോസ്റ്റ് മിക ബ്രെസന്‍സ്‌കിയുമായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംസാരിക്കവേയാണ് കമല ഹാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത് .
ട്രംപ് വീണ്ടും മത്സരിക്കുന്ന പക്ഷം എതിര്‍ സ്ഥാനാര്‍ഥിയായി ഡെമോക്രാറ്റ് വോട്ടര്‍മാര്‍ താല്‍പര്യപ്പെടുന്നവരെ സംബന്ധിച്ച് നവംബറില്‍ നടത്തിയ ഹിതപരിശോധനയില്‍ കമല ഹാരിസ്അഞ്ചാമത്തെത്തി .
1960 ല്‍ ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗേപാലന്റെയും, ജമൈക്കിയില്‍ നിന്ന് അമേരിക്കയില്‍ എത്തിയ ഡോണള്‍ഡ് ഹാരിസിന്റെയും മകളാണ് 54 കാരിയായ കമല. 'അമ്മ ശ്യാമള കന്‍സര്‍ വിദഗ്ധയും, അച്ഛൻ ഹാരിസ് സാമ്പത്തിക വിദഗ്ധനുമായിരുന്നു.
കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ ജനിച്ച കമല കുറഞ്ഞ കാലം കൊണ്ട് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളിലൊരാളായി ഉയർന്നു . ഒബാമയുടെ ഗുഡ്ബുക്ക്‌സില്‍ ഉള്ള കമലയെ സെനറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സര രംഗത്തു വന്നപ്പോഴെല്ലാം മുന്‍ പ്രസിഡന്റ് എന്‍ഡോഴ്‌സ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























