ബാലെന്‍ ദി ഓര്‍ പുരസ്‌കാര ജേതാവിന് നേരെ അശ്ലീല പരാമര്‍ശം; വനിതാ ഫുട്‌ബോളര്‍ അദ ഹെഗെര്‍ബെര്‍ഗിനോട് 'ട്വര്‍ക്കിങ്' നടത്താനാകുമോയെന്ന് ഫ്രഞ്ച് ഡിജെ മാര്‍ട്ടിന്‍ സോള്‍വെഗ്; പൊതുവേദിയിലെ സെക്സിസത്തെ വിവാദമാക്കി സോഷ്യൽ മീഡിയ

ഫുട്‌ബോള്‍ ലോകത്തിലെ വനിതാ താരത്തിനുള്ള ആദ്യ ബാലെന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ ലിയോണ്‍, നോര്‍വേ സ്‌ട്രൈക്കര്‍ അദ ഹെഗെര്‍ബെര്‍ഗിനോട് പുരസ്‌കാര വേദിയില്‍ വെച്ച് അശ്ലീല പരാമര്‍ശം നടത്തിയതായി റിപ്പോർട്ടുകൾ. ആദ്യ വനിതാ ഫുട്‌ബോളര്‍ എന്ന തിളക്കത്തോടെ വേദിയിലെത്തിയ അദ ഹെഗെര്‍ബെര്‍ഗിനോട് അവതാരകന്‍ ഫ്രഞ്ച് ഡിജെ മാര്‍ട്ടിന്‍ സോള്‍വെഗ് 'ട്വര്‍ക്കിങ്' നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രത്യേക രീതിയിൽ ലൈംഗികത്വമേറെയുള്ള നൃത്ത ചുവടിനെയാണ് 'ട്വര്‍ക്കിങ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അവതാരകന്റെ ചോദ്യം കേട്ട് സംഭ്രമത്തോടെ തന്നെ അദ ഹെഗര്‍ബെര്‍ഗ് 'കഴിയില്ല' എന്ന് മറുപടി നല്‍കി പൊടുന്നനെ വേദി വിട്ടിറങ്ങുകയും ചെയ്തു. എന്നാൽ താന്‍ പറഞ്ഞത് മഹത്തായ തമാശ ആണെന്ന മട്ടില്‍ അവതാരകന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു.
സദസ്സില്‍ ഉണ്ടായിരുന്ന പിഎസ്ജി സൂപ്പര്‍താരം കൈലാന്‍ എംബാപ്പെയുള്ളവര്‍ അവതാരകന്റെ ചോദ്യം കേട്ട് ഞെട്ടി ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യൂറോപ്പിലെ മുന്‍നിര ജേണലിസ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കോപ്പാ ട്രോഫി നേടിയ എംബാപ്പെയ്ക്ക് പിന്നാലെയാണ് മികച്ച വനിതാ ഫുട്‌ബോളറായി ഹെഗെര്‍ബെര്‍ഗ് വേദിയിലെത്തിയത്. അതേസമയം റയല്‍മാഡ്രിഡ് മധ്യനിരക്കാരന്‍ ലൂകാ മോഡ്രികാണ് പുരുഷ താരത്തിനുള്ള ബാലോണ്‍ ഡി'ഓര്‍ പുരസ്‌കാരം നേടിയത്.
സോള്‍വെയ്ഗിന്റെ ഇത്തരത്തിലൊരു അശ്ലീല പരാമര്‍ശത്തിനെതിരെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നതോടെ സോള്‍വെയ്ഗ് ക്ഷാമാപണവും നടത്തി. തനിക്ക് സ്ത്രീകളോട് ബഹുമാനമാണെന്നും അറിഞ്ഞുകൊണ്ടുള്ള ട്വര്‍ക്കിങ് പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























