ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താം; സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താവുന്ന സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. ഇന്ത്യ-യു.എ.ഇ ജോയിൻറ് കമീഷൻ യോഗത്തിലാണ് കരാർ ഒപ്പിട്ടത്. കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യക്കും യുഎഇയ്ക്കും ഇനിമുതൽ സ്വന്തം കറന്‍സിയില്‍ വിനിമയം നടത്താനാകും. ഡോളർ പോലുള്ള കറൻസികൾ അടിസ്ഥാനമാക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കെെമാറി. ഇന്ത്യൻ രൂപയും യു.എ.ഇ. ദിർഹവും തമ്മിൽ കൈമാറാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയെയും യു.എ.ഇ. സെൻട്രൽ ബാങ്കിനെയും അനുവദിക്കുന്നതാണ് സ്വാപ് കരാർ. ഇത് പ്രാബല്ല്യത്തിലാകുന്നതോടെ ഡോളറിന്റെ ഇടനിലയില്ലാതെ രൂപയിലും ദിർഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാകും. സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഉന്നതതല സംഘത്തോടൊപ്പം സുഷമ യു.എ.ഇയിൽ എത്തിയത്.
വിവിധ സമയങ്ങളില്‍ ഡോളറിനുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ല. ഇന്ത്യ-യുഎഇ ബന്ധം ദൃഡമാക്കുന്നതിന്‍റെ ഭാഗമായി രൂപരേഖ തയാറാക്കിയതായും സുഷമ സ്വരാജ് പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ മുസ്‍ലിം രാജ്യങ്ങളുമായുള്ള ബന്ധം തകരുമെന്ന് പറഞ്ഞവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ശത്രുരാജ്യങ്ങളുമായി പോലും സൗഹൃദബന്ധം സ്ഥാപിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചതായി ഇന്ത്യന്‍ സമൂഹത്തോട് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആഫ്രിക്കയുടെ വികസനത്തിൽ ഇരു രാജ്യങ്ങളുടെയും സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് രണ്ടാമത്തെ കരാർ. ഇതിന് പുറമെ ഉൗർജം, സുരക്ഷ, വാണിജ്യം, നിക്ഷേപം, ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ചടങ്ങിൽ യു.എ.ഇ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ സായിദ് അൽ ഫലാസി, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവരും സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha


























