കാലുകള്‍ പുറത്ത് കാണുന്ന വസ്ത്രം ധരിച്ച ഈജിപ്ത്യന്‍ നടിക്ക് അഞ്ച് വര്‍ഷം തടവ് ലഭിച്ചേക്കും

ശരീരം പുറത്ത് കാണുന്ന രീതിയില്‍ വസ്ത്രം ധരിച്ച് കെയ്‌റോ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ഈജിപ്ത്യന്‍ നടിക്കെതിരെ ക്രിമിനല്‍ക്കുറ്റം. ഇൌജിപ്ത്യന്‍ നടി റാനിയ യൂസഫിനാണ് വസ്ത്രധാരണത്തിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥ വന്നിട്ടുള്ളത്.
കാലുകള്‍ കാണുന്ന കറുത്ത വസ്ത്രമാണ് റാനിയ ധരിച്ചത്. രാജ്യത്തിന് നാണക്കേടുണ്ടാക്കി എന്ന് വാദിച്ച് ഒരുകൂട്ടം അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. കേസിന്റെ വാദം ജനുവരി 12 മുതല്‍ ആരംഭിക്കും. സംഭവത്തില്‍ റാനിയ കുറ്റക്കാരിയെന്ന് വിധിച്ചാല്‍ അഞ്ച് വര്‍ഷത്തേക്ക് തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ റാനിയ മാപ്പ് അപേക്ഷിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ആദ്യമായാണ് താന്‍ ഇങ്ങനൊരു വസ്ത്രം ധരിക്കുന്നതെന്നും ഇത് ജനങ്ങളില്‍ രോഷം ഉണ്ടാക്കുമെന്ന് കരുതിയില്ല എന്നും റാനിയ പറഞ്ഞു. ഈജിപ്ത്യന്‍ സംസ്‌കാര മൂല്യങ്ങളില്‍ താനും വിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
രാജ്യത്തിന് നാണക്കേടുണ്ടാക്കി എന്ന കാരണത്താല്‍ ഇതിന് മുന്‍പ് ഗായിക ഷെറിന്‍ അബ്ദുല്‍ വഹാബ്, ഷൈമ അഹമ്മദ് എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു. നൈല്‍ നദിയുടെ ശോച്യാവസ്ഥയെ പരിഹസിച്ച് പാട്ടിറക്കിയതായിരുന്നു ഷെറിനു നേരെ ഉണ്ടായ പരാതി. ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്.
മ്യൂസിക് ആല്‍ബത്തില്‍ വാഴപ്പഴം കഴിച്ചതില്‍ അശ്ലീലതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഷൈമയെ ശിക്ഷിച്ചത്. രണ്ട് വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്.
പ്രസിഡന്റ് അബ്ദല്‍ ഫത്താഹുലിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ഈജിപ്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha