ജപ്പാന്‍ തീരത്ത് നിന്ന് പറന്നുയര്‍ന്ന രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് യു.എസ് സേനാംഗങ്ങളെ കാണാതായി

ജപ്പാന്‍ തീരത്ത് നിന്ന് പറന്നുയര്‍ന്ന രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് യു.എസ് സേനാംഗങ്ങളെ കാണാതായി. എഫ്18 യുദ്ധ വിമാനവും സി130 ടാങ്കര്‍ വിമാനവുമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് ജപ്പാന്‍ തീരത്തു നിന്ന് 200 മൈല്‍ അകലെയാണ് അപകടമുണ്ടായത്. തെക്കന്‍ ജപ്പാനിലെ ഇവാകുനിയിലുള്ള മറൈന്‍ കോര്‍പ് എയര്‍ സ്‌റ്റേഷനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നപ്പോഴായിരുന്നു അപകടം.
അപകടത്തില്‍ പെട്ട ഒരു സൈനികനെ രക്ഷിക്കനായിട്ടുണ്ട്. മറ്റുള്ളവരെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. അവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സി130നില്‍ അഞ്ച് പേരും എഫ്18നില്‍ രണ്ടുപേരും ഉണ്ടായിരുന്നു എന്നാണ് വിവരമെന്ന് ജപ്പാന്‍ അധികൃതര്‍ അറിയിച്ചു.
ജപ്പാന്റെ നാലു ഹെലികോപ്റ്ററുകളും മൂന്ന് കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മറൈന്‍ എയര്‍ സ്‌റ്റേഷനില്‍ നിന്ന് ഇരു വിമാനങ്ങളും നിത്യപരിശീലനത്തിനായാണ് പറന്നത്. എന്നാല്‍ അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും യു.എസ് സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha


























