ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് അറിയാതെ മരണത്തിലേയ്ക്ക്; ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരനുമായി ജീവിക്കാൻ ഭാര്യയെ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ പ്ലാസ്റ്റിക് കൂട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: മരണ വെപ്രാളത്തിൽ മിതേഷിന്റെ ശരീരത്തിൽ മാന്തിയ ജെസീക്കയുടെ നഖങ്ങളിൽ കുടുങ്ങിയ തൊലി നിർണായക തെളിവായി- ഇന്ത്യൻ വംശജയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ...

ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഭര്‍ത്താവ് മിതേഷ് പട്ടേൽ കൊലപാതകം മറയ്ക്കാൻ ശ്രമിച്ചത് നിരവധി തവണ. മുപ്പത്തിനാലുകാരിയായ ജസീക്ക പട്ടേലിനെയാണ് അതിദാരുണമായി മിതേഷ് കൊലപ്പെടുത്തിയത്.
വടക്കൻ ഇംഗ്ലണ്ടിലെ വീട്ടിൽ കഴിഞ്ഞ മെയിലായിരുന്നു ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പം മിഡിൽസ്ബറോയിൽ ഫാർമസി ഷോപ് നടത്തുകയായിരുന്നു ജസീക്ക. മാഞ്ചസ്റ്ററില്‍ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. പ്രണയ വിവാഹിതരായ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും ചേർന്നു ഫാർമസി നടത്തുന്നു. ഇതിനു സമീപത്തു തന്നെയാണ് വീടും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറത്തായത്.
സ്വവര്‍ഗ പ്രണയികള്‍ക്കുള്ള ആപ്പ് ഗ്രിന്‍ഡറിലൂടെ പരിചയപ്പെട്ട കൂട്ടുകാരനുമൊത്ത് പുതിയ ജീവിതം കൊതിച്ച മിതേഷ് പട്ടേല്‍ ജസിക്കായെ അതിവിദഗ്ദമായി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ 20 ലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകന്‍ ഡോ. അമിത് പട്ടേലുമായി ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷ് പട്ടേലിന്റെ പദ്ധതി.അന്വേഷണ ഉദ്യോഗസ്ഥരെ പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കേസിനെ വഴിതിരിച്ചു വിടാനും ശ്രമമുണ്ടായി. ബുദ്ധിമാനായ കൊലയാളിയായിരുന്നു മിതേഷ്. ഭാര്യയുടെ െകാലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കേസ് അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും മിതേഷ് ആവർത്തിച്ചു.
മോഷണത്തിന്റെ ഭാഗമായി നടന്ന കൊലയാണ് ഇതെന്ന് സ്ഥാപിക്കാൻ പല തെളിവുകളും നിരത്തി. താൻ വീട്ടിൽ എത്തുമ്പോൾ ഭാര്യയെ കസേരയില്‍ കൈകള്‍ ബാന്‍ഡേജ് കൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസിൽ മൊഴി നൽകി. അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് മിതേഷിന്റെ പങ്കാളി ഡോ. അമിത് കുറിച്ചിട്ടത് കേസിൽ നിർണായകമായി മാറുകയായിരുന്നു. ഭാര്യയെ എങ്ങനെ വകവരുത്താം? ഇന്‍സുലിന്‍ ഓവര്‍ഡോസ് പ്രയോഗിക്കുന്നതെങ്ങനെ, ഭാര്യയെ കൊലപ്പെടുത്താന്‍ ഗൂഡാലോചനയില്‍ സഹായിക്കുന്നവരെ വേണോ?, യുകെയില്‍ നിന്നും കൊലപാതകിയെ കിട്ടുമോ, ഒരാളെ കൊല്ലാന്‍ എത്ര മെത്തഡന്‍ വേണം. തുടങ്ങിയ കാര്യങ്ങൾ മിതേഷ് ഇന്റർനെറ്റിൽ മിതഷ് തിരഞ്ഞതിനുളള തെളിവുകൾ കണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു സാധിച്ചതോടെ കേസിൽ നിർണായക വഴിത്തിരിവായി.
മിതേഷ് ആസുത്രിതമായി ജസീക്കായെ െകാലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചു. ഇന്‍സുലിന്‍ കുത്തിവെച്ച് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കൊണ്ടുവന്ന പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ജസീക്കയെ മിതേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചു .മിതേഷ് തന്നെയാണ് ബാൻഡേജ് കൊണ്ട് ഭാര്യയുടെ കൈ ബന്ധിച്ചതെന്ന് കോടതിയെ ബോധിപ്പിക്കാൻ സാധിച്ചതോടെ മിതേഷിനുളള കുരുക്ക് മുറുകി.
പ്രണയ വിവാഹത്തിന് ശേഷം മൂന്നു വര്‍ഷമായി ഭര്‍ത്താവുമൊത്ത് മിഡില്‍ബറോയിലെ റോമന്‍ റോഡില്‍ വീടിനടുത്തു തന്നെ ഒരു മരുന്നുകട നടത്തിവരികയായിരുന്നു. ഫാർമസിയിലെ ജീവനക്കാരുടെ മുൻപിൽ വച്ച് പ്രിന്‍സ് എന്ന വ്യാജപ്പേരില്‍ മിതേഷ് ആപ്പിലൂടെ തന്റെ കാമുകനുമായി സംസാരിക്കുന്നതായി ജീവനക്കാർ തന്നെ മൊഴി നൽകിയതോടെ ഇയാൾക്കു മുൻപിൽ മറ്റു വഴികൾ ഇല്ലതായി. ഇയാൾ സ്വവർഗാനുരാഗിയാണെന്ന് കാര്യം ഭാര്യയിൽ നിന്ന് ഇയാൾ മറച്ചു വച്ചിരുന്നു. ഭാര്യയോട് ഇയാൾ വിശ്വസ്ത കാട്ടിയില്ലെന്നതിന്റെ തെളിവായി കോടതി ഈ കാര്യം ചൂണ്ടിക്കാണിക്കുകയും െചയ്തു.
മരണ വെപ്രാളത്തിൽ ജെസീക്ക മിതേഷിന്റെ ശരീരത്തിൽ മാന്തിയത് നിർണായക തെളിവായി മാറുകയായിരുന്നു. ജെസീക്കയുടെ നഖങ്ങളിൽ കുടുങ്ങിയ തൊലി മിതേഷിന്റെതാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള റൊമാനോ ടേക്ക് എവേയില്‍നിന്ന് പിസ ഓര്‍ഡര്‍ ചെയ്ത മിതേഷ് അസ്വാഭാവികമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചിരുന്നു. വീടാകെ അലങ്കോലമാക്കി മോഷണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെങ്കിലും തനിക്ക് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ മിതേഷ് അടുക്കി സൂക്ഷിച്ചിരുന്നത് പൊലീസിന് സംശയം തോന്നാൻ കാരണമായി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മിതേഷ് സത്യം പറഞ്ഞത്. ജെസീക്കയുടെ പേരില്‍ പല ഇന്‍ഷുറന്‍സ് പോളിസികളും മിതേഷ് എടുത്തിരുന്നുവെന്നും ഇരുപതുലക്ഷം പൗണ്ടെങ്കിലും ഈ രീതിയില്‍ സ്വന്തമാക്കാനായിരുന്നു പദ്ധതിയെന്നും ടീസൈഡ് ക്രൗണ്‍കോര്‍ട്ടിലെ വിചാരണയില്‍ പ്രോസിക്യൂട്ടര്‍ നിക്കോളാസ് കാംബെല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫാര്‍മസിയില്‍ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.
https://www.facebook.com/Malayalivartha


























